Skip to main content

ഹജ്ജ് 2020  70 വയസ്സ് വിഭാഗത്തിലുള്ളവര്‍ ഒര്‍ജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

    70 വയസ്സ്  (റിസര്‍വ്വ്) വിഭാഗത്തിലെ അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം  അപേക്ഷയും ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടിന്റെ കോപ്പി, ഡിക്ലറേഷന്‍, പണമടച്ച ഒറിജിനല്‍ പേഇന്‍ സ്ലിപ്പ്, മുഖ്യ അപേക്ഷകന്റെ ക്യാന്‍സല്‍ ചെയ്ത ഐ എഫ് എസ് സി  കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി,  3.5രാഃ3.5രാ വലിപ്പമുള്ള കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളതും 70% മുഖം വരുന്നതും) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ നേരിട്ട് നവംബര്‍ 10നകം സമര്‍പ്പിക്കണം.  അപേക്ഷകന്റെ മേല്‍വിലാസം പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ മാത്രം അഡ്രസ്സ് പ്രൂഫ്  ആയി ആധാര്‍ കാര്‍ഡ്/ബാങ്ക് പാസ്സ്ബൂക്ക്/ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്/ഇലക്ട്രിസിറ്റിബില്‍/വാട്ടര്‍ ബില്‍/  ഗ്യാസ് കണക്ഷന്‍ ബില്‍/ലാന്റ്‌ലൈന്‍ ടെലിഫോണ്‍ബില്‍ ഇവയില്‍ ഏതെങ്കിലുമൊന്നിന്റെ കോപ്പി സബ്മിറ്റ് ചെയ്താല്‍ മതി.മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ (ജനററല്‍ / ലേഡീസ് വിതൗട്ട് മെഹ്‌റം) നറുക്കെടുപ്പിന് ശേഷം തരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം അവരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടും, മറ്റു രേഖകളും സമര്‍പ്പിച്ചാല്‍ മതി.
     ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഹജ്ജ് ട്രൈയിനര്‍മാരുടെ നേതൃത്വത്തില്‍  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലയിലും അക്ഷയ/ഐ.ടി. സംരംഭകര്‍ക്കും അപേക്ഷാ സമര്‍പ്പണം സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ പരിശീലന പരിപാടി ഒക്ടോബര്‍ 14ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് നടക്കും.
 

date