Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

    ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കായി  സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ അവാര്‍ഡും നല്‍കുന്നു. ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന തോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ്ടു, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും നല്‍കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിവരങ്ങള്‍ക്ക് 0471 2325582.
(പി.ആര്‍.പി. 1262/2019)

 

date