ആറ്റിങ്ങലില്‍ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്
ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ടിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ് നിര്‍വഹിച്ചു. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.5 ലക്ഷം രൂപ ചെലവഴിച്ചാണ് കോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ എന്നിവയുടെ പരിശീലനം ലക്ഷ്യമിട്ട് നിര്‍മ്മിച്ച കോര്‍ട്ട് സ്‌കൂള്‍ സമയത്തിന് ശേഷം നഗരസഭയുടെ അനുമതിയോടെ പുറത്തു നിന്നുള്ളവര്‍ക്കും പരിശീലനത്തിന് ഉപയോഗിക്കാനാകും. സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപനവും ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എസ്. വിജയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നഗരസഭാ അംഗങ്ങള്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
(പി.ആര്‍.പി. 1265/2019)
- Log in to post comments