Post Category
വസന്തോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം മേള നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ. രാജു, കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ കെ.ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കൗണ്‍സിലര്‍ പാളയം രാജന്, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, കെ.റ്റി.ഡി.സി ചെയര്മാന് എം. വിജയകുമാര്‍ എന്നിവര്‍ സംബന്ധിക്കും.
(പി.ആര്.പി. 1353/2019)
date
- Log in to post comments