ഇടിഞ്ഞാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തു
ഇടിഞ്ഞാര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി മന്ദിരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദ മാക്കുന്ന പ്രവര്‍ത്തങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ജനതയുടെ അകമഴിഞ്ഞ സഹായം ആര്‍ദ്രം മിഷന് പ്രവര്‍ത്തനങ്ങളില്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇടിഞ്ഞാര്‍ വാര്‍ഡില്‍ 32 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള ഇടിഞ്ഞാര്‍, ഇടവം, ഞാറനീലി, കൊച്ചുവിള എന്നിവിടങ്ങളിലെ ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത് ഇടിഞ്ഞാര്‍ ഡിസ്പെന്‍സറിയെയാണ്. ചടങ്ങില്‍ ഡി.കെ മുരളി എംഎല്‍എ അധ്യക്ഷനായിരുന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രന്, പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് ചിത്ര കുമാരി. വൈസ് പ്രസിഡന്റ് കെ. ജെ. കുഞ്ഞുമോന്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.പി. 1354/2019)
- Log in to post comments