ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന ഊര്‍ജ്ജിതം; 22 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
ക്രിസ്മസ്, പുതുവത്സരം, ശബരിമല തീര്‍ത്ഥാടന വേള പ്രമാണിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് കോട്ടയം ജില്ലയില്‍ പരിശോധനകള്‍ ശക്തമാക്കി. രണ്ട് സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്.
പായ്ക്കര്‍ രജിസ്ട്രേഷന് ഇല്ലാതെ ഉല്പന്നങ്ങള് പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തിയതിനും യഥാസമയം മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും പായ്ക്കറ്റുകളില്‍ നിര്‍ദ്ദിഷ്ഠ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരുന്നതിനും 22 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. പിഴയിനത്തില്‍ 43000 രൂപ ഈടാക്കി.
പൊതുജനങ്ങള്‍ക്ക് 0481-2582998 എന്ന ഫോണ്‍ നമ്പരിലും താഴെ പറയുന്ന നമ്പരുകളിലും പരാതികള്‍ അറിയിക്കാം.
അസിസ്റ്റന്റ് കണ്ട്രോളര് (ജനറല്‍) -8281698044, അസിസ്റ്റന്റ് കണ്ട്രോളര് (എഫ്.എസ്) -8281698051, സീനിയര്‍ ഇന്‍സ്പെക്ടര്‍,കോട്ടയം- 8281698045, ഇന്‍സ്പെക്ടര്‍മാര്‍: സര്‍ക്കിള്‍ 2 കോട്ടയം-8281698046, ചങ്ങനാശ്ശേരി -8281698047, വൈക്കം-8281698048, മീനച്ചില്‍- 8281698049, കാഞ്ഞിരപ്പളളി -8281698050
- Log in to post comments