ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സർവീസ്
തീർത്ഥാടക നഗരിയായ ഗുരുവായൂരിൽ സുതാര്യ ഗതാഗത സേവനത്തിന് പ്രീ പെയ്ഡ് ഓട്ടോ സർവീസ് തുടങ്ങി. ഗുരുവായൂർ നഗരസഭ, പോലീസ്, റെയിൽവേ എന്നിവയുടെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ്, ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ, തൊഴിലാളി സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് പ്രീ പെയ്ഡ് ഓട്ടോ സർവീസ് യാഥാർഥ്യമാകുന്നത്. അമിത തുക ഈടാക്കുന്നത് മറികടക്കാനുള്ള പ്രതിവിധിയാണ് പ്രീ പെയ്ഡ് ഓട്ടോകൾ.
പ്രീ പെയ്ഡ് ഓട്ടോയ്ക്ക് ടിക്കറ്റ് എടുത്ത ആദ്യ യാത്രക്കാരന് പൂ കൊടുത്ത് കെ. വി. അബ്ദുൾ ഖാദർ എം.എൽ.എ സർവീസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി. എസ്. രേവതി അധ്യക്ഷത വഹിച്ചു.
നഗരസഭയുമായി സഹകരിച്ച സംഘടനകൾക്ക് എം. എൽ. എ ഉപഹാരം നൽകി ആദരിച്ചു. വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, റോട്ടറി ക്ലബ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ, ജി. കെ. പ്രകാശൻ, വി. പി. അബു, മറ്റ് ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. റയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. ജയരാജ് സ്വാഗതം പറഞ്ഞു.
- Log in to post comments