Skip to main content

പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹോസ്പിറ്റലിൽ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡയറക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി, ഫെറ്റൽ ആന്റ് നിയോനാറ്റൽ റേഡിയോളജി എന്നിവയാണ് കോഴ്സുകൾ. എം.ഡി/ഡിഎൻബി (റേഡിയോ ഡയഗ്‌നോസിസ്) അല്ലെങ്കിൽ ഡി.എം. ആർ.ഡി ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷാഫോറം വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം ഓരോ കോഴ്സിനും 1000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് (പ്രിൻസിപ്പാൾ, ഗവ.മെഡിക്കൽ കോളേജിന്റെ പേരിൽ മാറാവുന്നത്) സഹിതം 15 നകം പ്രിൻസിപ്പാൾ, ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്-8 എന്ന വിലാസത്തിൽ അയക്കണം. പ്രായപരിധി 40 വയസ്. നിയമാനുസൃത ഇളവ് അനുവദിക്കും. വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കില്ല. ഫോൺ: 0495-2350208.
പി.എൻ.എക്സ്.64/2020

date