Skip to main content

ഗസ്റ്റ് ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ഒൻപതിന്

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ, മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകളിൽ നിയമനം നടത്തുന്നു. ലക്ചറർക്ക് കമ്പ്യൂട്ടർ എൻഞ്ചിനീയറിങ്ങിൽ ഒന്നാം ക്ലാസ് ഗ്രാജ്വേഷൻ യോഗ്യത ഉണ്ടാകണം. ട്രേഡ് ഇൻസ്ട്രക്ടർക്ക് കമ്പ്യൂട്ടർ എൻഞ്ചിനീയറിങ്ങിൽ ഐ.ടി.ഐ (കോപ്പ/തത്തുല്യമോ അല്ലെങ്കിൽ ഡിപ്ലോമയോയാണ് യോഗ്യത, ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒൻപതിന് രാവിലെ പത്തിന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പി.എൻ.എക്സ്.66/2020

date