കെ.ടെറ്റ്: 16വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഫെബ്രുവരി 15നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ 16 നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. ഓൺലൈൻ അപേക്ഷയും, ഫീസും https://ktet.kerala.gov.in വഴി ഈ മാസം ഒൻപതു മുതൽ 16 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.റ്റി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുളളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. വിശദവിവരങ്ങൾ htttps://ktet.kerala.gov.in, www.keralapareekshabhavan.in എന്നിവയിൽ ലഭിക്കും. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. അഡ്മിറ്റ് കാർഡ് ഫെബ്രുവരി അഞ്ച് മുതൽ ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്.83/2020
- Log in to post comments