Post Category
ലൈഫ് മിഷന് അവലോകന യോഗം ചേര്‍ന്നു
ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭ പരിധിയിലെ ലൈഫ് മിഷന് കുടുംബ സംഗമത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു. ജനുവരി 16ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുകള്‍ നല്കുന്ന സേവനങ്ങളും, മുന്നൊരുക്കങ്ങളും യോഗത്തില്‍ വിലയിരുത്തി
ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ആയിരത്തോളംപേര്‍ പങ്കെടുക്കും. കൃഷി, ആരോഗ്യം, ഗ്രാമ വികസനം, പട്ടിക ജാതി- പട്ടിക വര്‍ഗ വകുപ്പ്, ശുചിത്വ മിഷന് തുടങ്ങി ഇരുപത്തിരണ്ടോളം വകുപ്പുകളുടെ സേവനം സംഗമത്തില്‍ ലഭ്യമാകും.
നഗരസഭാധ്യക്ഷന്‍ കെ. ഷിബുരാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വത്സമ്മ എബ്രഹാം, അംഗങ്ങള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹതരായി.
date
- Log in to post comments