സൗജന്യ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് മുഖേന സി-ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാരായ 20 നും 26 നും മദ്ധ്യേ പ്രായമുളള വിദ്യാര്‍ഥികള്‍ക്ക് വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം.
പൈത്തണ്‍ പ്രോഗ്രാം: ബി.ടെക്ക്/എം.സി.എ./എം.എസ്.സി. കമ്പ്യൂട്ടര്‍സയന്‍സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. നാലുമാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സൈ്റ്റപന്റായി ലഭിക്കും.
ഐ.ടി. ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് : ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി.ഇ./ബി.ടെക്ക്/എം.സി.എ./എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സൈ്റ്റപന്റായി ലഭിക്കും.
ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് മാനേജ്‌മെന്റ് : ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി.ഇ./ബി.ടെക്ക്/എം.സി.എ./എം.എസ്സ്.സി. കമ്പ്യൂട്ടര്‍സയന്‍സ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500രൂപ സ്‌റ്റൈപന്റായി ലഭിക്കും.
വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍മീഡിയ : ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി.എഫ്.എ. പാസ്സായവര്‍ ബി.ടെക്ക്/എം.സി.എ./എം.എസ്സ്.സി. കമ്പ്യൂട്ടര്‍സയന്‍സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും.
വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org ല്‍ ലഭിക്കും. താത്പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 നകം അപേക്ഷ സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം - 695015 വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം cybersritraining @gmail.com ലേക്കും അയക്കാം. ഫോണ്‍ : 0471-2933944, 9447401523.
- Log in to post comments