ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ: കുടുംബ സംഗമവും അദാലത്തും 13 ന്
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്അദാലത്തും മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ജനുവരി 13 ന് രാവിലെ 10.30 മണിക്ക് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് ഓഡിറ്റോറിയത്തിൽ ഗവ ചീഫ് വിപ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഗവൺമെന്റ് ആവിഷ്ക്കരിച്ച ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയിലൂടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ 108 വീടുകളുടെ പൂർത്തീകരണത്തിന് വഴി ഒരുക്കി. ഇതിനോട് അനുബന്ധിച് നടക്കുന്ന അദാലത്തിൽ 20 ഓളം വരുന്ന സർക്കാർ വകുപ്പുകൾ മുഖേനയുള്ള സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുക എന്നതും ലക്ഷ്യമിടുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി അധ്യക്ഷത വഹിക്കും. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിസ് വി റിപ്പോർട്ട് അവതരിപ്പിക്കും. ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രൻ സ്വാഗതവും, സെക്രട്ടറി കെ ജെ അമൽദാസ് നന്ദിയും പറയും.
- Log in to post comments