Post Category
കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി: വളക്കൈ വിസിബി നാടിന് സമര്‍പ്പിച്ചു
വളക്കൈയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ കുടിവെള്ള ക്ഷാമവും ജലസേചന ആവശ്യങ്ങളും മുന്നില്‍കണ്ട് നടപ്പിലാക്കിയ വളക്കൈ വിസിബിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2018 - 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിസിബി നിര്‍മ്മിച്ചത്.
ചടങ്ങില്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി പി അനില്‍ കുമാര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ഭാസ്‌കരന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി സി ജയശ്രീ, കെ മിനേഷ്, വി ധനിഷ, സെക്രട്ടറി എം ശാരങ്ഗധരന്‍, ഡോ. പി എം ഇസ്മയില്‍, മിസ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
date
- Log in to post comments