ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് തുടക്കം
ആലപ്പുഴ: പതിവില്‍ നിന്ന് മാറി ഭരണഘടനയുടെ ആമുഖം വായിച്ച് നല്കിക്കോണ്ടായിരുന്നു 71ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പുു മന്ത്രി ജി.സുധാകരന് ആലപ്പുഴയില്‍ തന്റെ സന്ദേശം ആരംഭിച്ചത്. 1950 ജനുവരി 26ന് നമ്മുടെ ഭരണ ഘടന നിലവില്‍ വന്നു. അതിന്റെ ആമുഖം വായിച്ചാല്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാകും. നമുക്ക് അഭിമാനം നല്കുന്ന ഭരണഘടനയാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തന്നെ ഭരണഘടന രൂപകല്‍പ്പന ചെയ്ത് ജനങ്ങള്‍ക്ക് തന്നെ സമര്‍പ്പിക്കുകയാണ് ഉണ്ടായത്. ഈ ഭരണഘടനയുടെ ബലത്തിലാണ് കഴിഞ്ഞ 71 വര്‍ഷക്കാലം നമ്മള് ജീവിച്ചത്. ഇന്ത്യന്‍ പ്രസിഡന്റുമുതല്‍ ആലപ്പുുഴയിലെ ഒരു സാധാരണ തൊഴിലാളി വരെയും യാതൊരു പദവികളുമില്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കും താങ്ങും തണലും സംരക്ഷണവും നല്‍കുന്നത് ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ആരും ഭരണഘടനാതീതരല്ലെന്നും അദ്ദേഹം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
- Log in to post comments