പി. എസ്. സി പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
പി. എസ്. സി പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
ആലുവ സബ്ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുഉള്ള പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 24ന് ആരംഭിക്കുന്ന കേരള പി. എസ്. സി യുടെ ലാസ്റ്റ് ഗ്രേഡ് സെർവെന്റ് പോലീസ് കോൺസ്റ്റബിൾ പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു .
ജാതി വരുമാന സർട്ടിഫിക്കറ്റുകൾ , എസ്. എസ്. എൽ. സി. ബുക്ക്, പി. എസ്. സി ഓൺലൈൻ അപേക്ഷ എന്നിവയുടെ പകർപ്പുകളും ഒരു ഫോട്ടോയും സഹിതം ഫെബ്രുവരി 18 നു മുൻപ് രക്ഷിതാവിനോട് ഒപ്പമെത്തി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നാക്ക സമുദായക്കാർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 30 വരെയാണ്
അപേക്ഷ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 0484 2623304.
- Log in to post comments