Skip to main content

ജില്ലാതല ജന്തുക്ഷേമ ബോധവത്ക്കരണ സെമിനാറും പുരസ്‌കാര ദാനവും 15ന്

ആലപ്പുഴ: ജന്തുക്ഷേമ പക്ഷാചരണം- 2020ന്റെ ഭാഗമായി ജില്ലാതല ജന്തുക്ഷേമ ബോധവത്ക്കരണ സെമിനാര്‍ നടത്തും.ഫെബ്രുവരി 15ന് ഉച്ചക്ക് ഒരു മണിക്ക്  മുഹമ്മ ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്‌കൂളില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ അധ്യക്ഷത വഹിക്കും.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പുരസ്‌കാര വിതരണം ജില്ല പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍ നിര്‍വ്വഹിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.മേരി ജെയിംസ് പദ്ധതി വിശദീകരിക്കും. ജന്തുക്ഷേമം -ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ ഡോ. ഷൈജു പി.എസ് സെമിനാര്‍ നയിക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം വി.എം. സുഗാന്ധി, മുഹമ്മ ഗ്രമാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാമജു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി.ബി. ഷാജികുമാര്‍, ഡി. സതീശന്‍, സിന്ധു രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും.

date