കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും പരിശീലനവും
കാക്കനാട്: സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും പരിശീലനവും നല്‍കുന്ന 'കാഴ്ച' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 27ന് എളംകുന്നപ്പുഴ ക്ഷേത്രനടയിലുള്ള കോസ്റ്റല്‍ മാനാര്‍ ഹോംസ്‌റ്റേ ഹാളില്‍ രാവിലെ 9.30ന് എം.എല്‍.എ എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്യും.
കാഴ്ചപരിമിതിയുള്ളവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്. കാഴ്ചപരിമിതരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനായി ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ യുവതീയുവാക്കള്‍ക്ക് പ്രത്യേക സോഫ്റ്റ്‌വെയറോട് കൂടിയ ലാപ്പ് ടോപ്പും സ്മാര്‍ട്ട്‌ഫോണുകളും നല്‍കുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 'ഹസ്തദാന' പദ്ധതിയില്‍ 12 വയസ്സുവരെ പ്രായമായ ഗുരുതരഭിന്നശേഷിയുള്ള കുട്ടികളുടെ പേരില്‍ 18 വയസ്സുവരെയുള്ള കാലയളവിലേക്ക് നിക്ഷേപിച്ച സ്ഥിരനിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് കൈമാറും. കേള്‍വി വൈകല്യമുള്ളവര്‍ക്കുള്ള ശ്രവണസഹായി വിതരണം ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വ്വഹിക്കും.
- Log in to post comments