Skip to main content

അങ്കമാലിയില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പും സ്വയം തൊഴില്‍ പദ്ധതി മേളയും

 

അങ്കമാലി: ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഏകദിന എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പും സ്വയം തൊഴില്‍ പദ്ധതി മേളയും സംഘടിപ്പിക്കുന്നു.
ഫെബ്രു: 29 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ റോജി എം.ജോണ്‍.എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ അദ്ധ്യക്ഷത വഹിക്കും.
    സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതികളേക്കുറിച്ച് ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാജേന്ദ്രന്‍ കെ., മുന്‍ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജെ. ഷാജു, പ്ലേയ്‌സ്‌മെന്റ് ഓഫീസര്‍ കെ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ ക്ലാസ്സെടുക്കും.
   15 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അശരണവനിതകള്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ള ശരണ്യ, ഭിന്നശേഷിക്കാര്‍ക്കുള്ള കൈവല്യ, തുടങ്ങിയ വിവിധ തൊഴില്‍, വായ്പ പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ക്യാമ്പില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ് അറിയിച്ചു.

date