Post Category
കൈത്താങ്ങ് - കര്‍മ്മസേന രൂപീകരിച്ചു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കോട്ടയം വനിതാ പ്രൊട്ടക്ഷന്റെ ആഭിമുഖ്യത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ കൈത്താങ്ങ് - കര്‍മ്മസേന രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹനന്‍ കൈത്താങ്-കര്‍മ്മസേന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി വി പുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാ ശിവദാസ് അധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ച് നടത്തിയ ശില്‍പശാലയ്ക്ക് കോട്ടയം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി നേതൃത്വം നല്‍കി.
date
- Log in to post comments