Skip to main content

കാര്‍ഷികോത്പ്പന്ന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വായ്പാ സഹായം

    ചെറുകിട കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം മുഖേന മൂല്യവര്‍ധനവും വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും എന്ന പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ കാര്‍ഷികോല്‍പ്പന്ന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന  സംരംഭകര്‍, സ്വയം സഹായ സംഘങ്ങള്‍, ഉത്പാദക സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ എന്നിവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കുന്നതിനുള്ള അര്‍ഹതയുണ്ടായിരിക്കണം. ആകെ മൂലധന ചെലവിന്റെ 50 ശതമാനം പരമാവധി 10 ലക്ഷം രൂപ ബാങ്ക് എന്‍ഡഡ് സബ്‌സിഡിയായി ലഭിക്കും. അപേക്ഷ അതത് കൃഷിഭവനുകളില്‍ നല്‍കണം. കൂടുതല്‍ വിവരം ജില്ലാ കൃഷി ഓഫീസില്‍ ലഭിക്കും.                                  

 

date