Skip to main content

ദേശീയ വിരവിമുക്ത ദിനാചരണം  ജില്ലാതല ഉദ്ഘാടനം നടത്തി     

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനി അഭിരാമി വേണുഗോപാലിന് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത.് 
    ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ 1 മുതല്‍ 19 വയസ്സു വരെയുള്ള 640734 കുട്ടികള്‍ക്കാണ്് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. വ്യാഴാഴ്ച ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ വിരവിമുക്ത ദിനമായ ഫെബ്രുവരി 15  ന് ഗുളിക നല്‍കും. അദ്ധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്.
    ദേശീയ കുഷ്ഠരോഗ ദിനാചരണപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ അനുഷ. കെ (ജി.എച്ച്.എസ്. എസ് കാലിക്കടവ്), അശ്വതി നമ്പ്യാര്‍ (കസ്തൂര്‍ബ പബ്ലിക്ക് സ്‌കൂള്‍, ചിറക്കല്‍), ലക്ഷ്മി ചന്ദന. കെ (ജി. എച്ച്. എസ് കൂത്തുപറമ്പ) എന്നിവര്‍ക്ക് മന്ത്രി സമ്മാന വിതരണം നടത്തി.
    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. പി ജയബാലന്‍, കണ്ണൂര്‍ കന്‍േറാണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ട് റിട്ട. കേണല്‍ പത്മനാഭന്‍, എന്‍.ഡി.ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി. എം. ജ്യോതി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ഡി.ഡി എജുക്കേഷന്‍ യു കരുണാകരന്‍, സെന്റ് തേരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ. കെ. സി, പി ടി എ പ്രസിഡണ്ട് രതീഷ് ആന്റണി, ഡോ.ബി.സന്തോഷ്, കെ. രാജീവന്‍, ജോസ് ജോണ്‍, അബ്ദുള്‍ ലത്തീഫ് മഠത്തില്‍, പി. സുനില്‍ദത്തന്‍, യു. ബിന്‍സി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.സി/386/2018

date