ദേശീയ വിരവിമുക്തദിനം ജില്ലാതല ഉദ്ഘാടനം
കൊച്ചി: ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഞാറക്കല്‍ അസ്സീസ്സി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ എസ്. ശര്‍മ്മ എം.എല്‍.എ നിര്‍വഹിച്ചു. വിരബാധ ഇത്തിള്‍കണ്ണിയെന്ന പോലെ ശരീരത്തില്‍നിന്നും പോഷകങ്ങള്‍ ഊറ്റികുടിച്ച് കുട്ടികളില്‍ പോഷകക്കുറവിനും, തന്‍മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും അതിനാല്‍ എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ കെ ജോഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അല്‍ഫോന്‍സ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്‍ഡ റിബേറോ, ജില്ലാ പഞ്ചായത്ത് അംഗം റോസ് മേരി, ബ്ലോക്ക് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സുജാത ചന്ദ്രബോസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മണി സുരേന്ദ്രന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഷൈന്‍ പോളി, അഡിഷണല്‍ ഡി.എം.ഒ ഡോ. എസ് ശ്രീദേവി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അപ്പു സിറിയക്ക്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിമല എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എ ഷീജ സ്വാഗതവും, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ വിവിധ സ്‌കൂളുകളിലും അങ്കണവാടികളിലുമായി 4,55,626 കുട്ടികള്‍ വിരക്കെതിരെയുള്ള ഒരു ഡോസ് ആല്‍ബന്‍ഡസോള്‍ ഗുളിക കഴിച്ചു. (62.11 ശതമാനം). ആകെ 7,33,579 കുട്ടികള്‍ക്ക് ഗുളികകള്‍ നല്‍കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇന്ന് സ്‌കൂളില്‍ ഹാജരാകാതിരുന്നവര്‍ക്കും, ഗുളിക ലഭിക്കാത്തവര്‍ക്കും ഫെബ്രുവരി 15 ന് നടക്കുന്ന സമ്പൂര്‍ണ്ണ വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ നല്‍കും.
- Log in to post comments