Skip to main content

കോവിഡ് 19; അക്ഷീണം, അനസ്യൂതം കൊറോണ രക്ഷാസേന

ആരോഗ്യ തദ്ദേശ സ്വയംഭരണ പൊലീസ് വകുപ്പുകളുടെ സംയുക്തമായ   കോവിഡ്-19 നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഇന്നലെ മാത്രം 1,313 സ്‌കോഡുകളിലായി 4,445 വോളന്റിയര്‍മാര്‍ ഏര്‍പ്പെട്ടിരിക്കുന്നു. കൂടാതെ 91 ദ്രുത കര്‍മ്മ സേനാംഗങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.
കോവിഡ് 19 ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് വിസിറ്റ് ശക്തമാക്കുന്നതിനും പരിശോധനകള്‍ കര്‍ശനമാക്കുന്നതിനുമായി മറ്റു വകുപ്പുകളില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കുമെന്നും ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സുകള്‍ സജ്ജമാണെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date