Skip to main content

ഹോം ഐസലേഷനില്‍ കഴിയുന്നവരുടെ വീടുകളില്‍  ഇന്നുമുതല്‍ സ്റ്റിക്കര്‍ പതിപ്പിക്കും: ജില്ലാ കളക്ടര്‍

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഹോം ഐസലേഷനില്‍ കഴിയുന്നവരുടെ വീടുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ പതിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. വിദേശത്തു നിന്നെത്തിയവരുടേയും അതിഥി സംസ്ഥാനത്തു നിന്നെത്തിയവരുടേയും അടക്കം വീടുകളില്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സ്റ്റിക്കര്‍ പതിക്കും. വ്യക്തിയുടെ പേര്, മേല്‍വിലാസം, ഏതു ദിവസം മുതല്‍ ഏതു ദിവസം വരെയാണ് ഐസലേഷനില്‍ കഴിയുന്നത്, കുടുംബാംഗങ്ങളുടെ എണ്ണം, കൊറോണ പ്രതിരോധമായി എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് തുടങ്ങിയ വിവരങ്ങളാണ് സ്റ്റിക്കറില്‍ ഉണ്ടാവുക.

 

 

date