Post Category
കോവിഡ് 19 പ്രളയത്തിന് സഹായം നല്‍കിയ കരങ്ങള്‍ ദുരിതാശ്വാസവുമായെത്തി
പ്രളയകാലത്ത് രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളി സൈന്യത്തിന്റെ പ്രതിനിധി ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായെത്തി. കൊല്ലത്ത് നിന്നും അറ•ുളയിലേക്ക് സഹായത്തിന് വള്ളവുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളി സംഘത്തിന്റെ നായകന്‍ മൂതാക്കര സ്‌നേഹ നഗര്‍ ചെറുവീട്ടിലെ എം ജോസഫ് ആണ് 50,000 രൂപയുടെ ചെക്ക് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറിയത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തന്നാലാവുന്നത് നല്‍കാനായതിന്റെ ചാരിഥാര്‍ഥ്യമുണ്ടെന്ന് ജോസഫ് പറഞ്ഞു. പ്രളയത്തില്‍ ആദ്യ ദൗത്യവുമായി ആറ•ുളയില്‍ പൊലീസ് സ്റ്റേഷന് മുകളില്‍ അകപ്പെട്ട എട്ടു പൊലീസുകാരെ രക്ഷപ്പെടുത്തിയ രംഗം ഇന്നും ജോസഫിന്റെ മനസിലുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1223/2020)
date
- Log in to post comments