Skip to main content

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇല്ലാതെ എട്ടാം ദിനം അതിര്‍ത്തികളില്‍ കര്‍ശന ജാഗ്രത

ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്യാതെ എട്ടു ദിനങ്ങളാണ് കടന്നു പോയത്. ആശ്വാസത്തിന്റെ നിമിഷങ്ങളിലും ജാഗ്രത കൈവിടാതെയുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടമായി മലയാളികള്‍ എത്തിത്തുടങ്ങിയതോടെ കോവിഡ് സുരക്ഷയുടെ ഭാഗമായി അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കി.
മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ അഞ്ചുപേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗലക്ഷണം സംശയിച്ച അഞ്ചു പേര്‍ കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. പരിശോധനയ്ക്ക് അയച്ച 2,335 സാമ്പിളുകളില്‍ 47 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,251 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1313/2020)

 

date