Post Category
കോവിഡ് 19 ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൊല്ലം റൂറലിലെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1317/2020)
date
- Log in to post comments