Skip to main content

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇല്ലാതെ ഒന്‍പത് ദിനങ്ങള്‍

ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഒന്‍പത് ദിനങ്ങളാണ് കടന്നു പോയത്. നിലവില്‍ മൂന്നു പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. തുടര്‍ച്ചയായി രണ്ട് നെഗറ്റീവ് റിസല്‍ട്ട് ലഭിക്കുന്നതോടെ ഇവര്‍ക്കും ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ അഞ്ചുപേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗലക്ഷണം സംശയിച്ച രണ്ടുപേര്‍ കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനക്കായി അയച്ച 2,305 സാമ്പിളുകളില്‍ 34 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,305 എണ്ണവും നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടമായി മലയാളികള്‍ എത്തിത്തുടങ്ങിയതോടെ കോവിഡ് സുരക്ഷയുടെ ഭാഗമായി അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കുകയും പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സാമ്പിള്‍ പരിശോധനയ്ക്കു വിധേയമാക്കി ആവശ്യമെങ്കില്‍ ആശുപത്രി പരിചരണത്തിലേക്ക് അയക്കാന്‍ സജ്ജമാണ്. സാമൂഹ്യ വ്യാപനം ഉണ്ടാകാതെ നോക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1323/2020)
 

date