Post Category
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം ഓൺലൈനിലൂടെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല. www.polyadmission.org യിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. മേയ് 13 മുതൽ സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാം. പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉല്പാദനോൻമുഖമായ വിവിധ തൊഴിലുകൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി. കൂടാതെ ടെക്നിക്കൽ സ്കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്.
പി.എൻ.എക്സ്.1752/2020
date
- Log in to post comments