ജയില്‍ മോചിതരായവര്‍ക്ക് തലചായ്ക്കുവാന്‍ 'തണലിടം'
സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാന്‍ മറ്റാരും തയ്യാറാകാത്തതുമായ ജയില്‍ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് 'തണലിടം' (പ്രൊബേഷന്‍ ഹോം) ആരംഭിച്ചു.
പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് പ്രകാരം ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തിന് കീഴില്‍ നല്ലനടപ്പിന് വിടുതല്‍ ചെയ്യപ്പെടുന്ന പ്രൊബേഷനര്‍മാര്‍, വിചാരണ നേരിടുന്ന പ്രതികള്‍, പരോളിലിറങ്ങുന്ന കുറ്റവാളികള്‍ എന്നിവര്‍ക്ക് താമസിക്കുവാന്‍ ഇടമില്ലെങ്കില്‍ മറ്റൊരു താമസസൗകര്യം ഉണ്ടാകുന്നതുവരെ പ്രൊബേഷന്‍ ഹോമിന്റെര് സംരക്ഷണം ലഭിക്കും. സന്നദ്ധ സംഘടനയുമായി സഹകരിച്ചു കൊല്ലം വാളകത്താണ് പുരുഷന്മാര്ക്കായിട്ടുള്ള പ്രൊബേഷന്‍ ഹോം സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുള്ളത്. ജില്ലാ പ്രൊബേഷന്‍ ഓഫിസറുടെയോ ജയില്‍ സൂപ്രണ്ടുമാരുടെയോ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ ഹോമില്‍ പ്രവേശനം നേടാം.
ജില്ലയില്‍ പ്രൊബേഷന്‍ ഹോമിന്റെ സേവനം ആവശ്യമായിട്ടുള്ളവര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2325242, 8281999036.
- Log in to post comments