Skip to main content

ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം

ലോക്ക്ഡൗണ്‍ കാലയളവില്‍ ദുരിതം അനുഭവിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ്  തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000  രൂപവീതം ആശ്വാസ ധനസഹായം നല്‍കും. 

2019 മാര്‍ച്ച് 31 വരെ കുടിശികയില്ലാതെ അംശദായം അടച്ചിട്ടുള്ള അംഗങ്ങള്‍ക്കും അതിനുശേഷം ചേര്‍ന്നവരില്‍ കുടിശികയില്ലാതെ അംശദായം അടച്ചുവരുന്നവര്‍ക്കും അപേക്ഷിക്കാം. ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ ആരെങ്കിലും കോവിഡ്-19 ബാധിതര്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000  രൂപ ധനസഹായവും രോഗബാധ സംശയിച്ച്  ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 5,000 രൂപയും ചികിത്സാ രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കും. 

അപേക്ഷകള്‍ www.peedika.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കണം.  കോവിഡ് ബാധിതര്‍/ ഐസൊലേഷന്‍ ചികിത്സയ്ക്ക് വിധേയമായവര്‍  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഈ സ്‌കീം പ്രകാരം നിലവില്‍ ധനസഹായം കൈപ്പറ്റിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9745593288,  0468-2223169.

date