അടൂര്‍ ബോയ്‌സ് സ്‌കൂള്‍ കെട്ടിടനിര്‍മാണം ഏഴു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
അടൂര്‍ ബോയ്‌സ് സ്‌കൂള്‍ കെട്ടിടനിര്‍മാണം ഏഴു മാസത്തിനുള്ളില്‍ പൂര്‍ത്തീയാക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ കെട്ടിടനിര്‍മ്മാണ പുനരാരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
മൂന്ന് നിലകളുള്ള കെട്ടിടനിര്‍മാണത്തിനൊപ്പം പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപണികളുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പദ്ധതി കഴിഞ്ഞ ആറുമാസമായി നിര്‍ത്തിവച്ചതു ശ്രദ്ധയില്‍പെട്ട ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന് പുതിയ കരാര്‍ നല്‍കുകയായിരുന്നു.
ചെന്നൈ ആസ്ഥാനമായ എം.കെ.എം.എസ് എന്ന സ്ഥാപനം 2019 ഫെബ്രുവരിയില്‍ പണി പൂര്‍ത്തീകരിക്കാമെന്നുകാട്ടി കരാറെടുത്ത നിര്‍മ്മാണം പാതിവഴിയില്‍ ഇഴഞ്ഞുനീങ്ങിയതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കിഫ്ബി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം ടി. മുരുകേശ്, പ്രിന്‍സിപ്പല്‍ നജി മുന്നീസ, എന്‍.എസ്.എസ് പ്രോഗ്രം ഓഫീസര്‍ ഗിരീഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ഹരിപ്രസാദ്, ടി.പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments