Post Category
കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും
കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് 68,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി ഇത്തിക്കര ഐ സി ഡി എസിലെ 192 അങ്കണവാടികളിലെ പ്രീ-സ്‌കൂള്‍ കുരുന്നുകള്‍. കുട്ടികള്‍ക്ക് വേണ്ടി ഇത്തിക്കര ഐ സി ഡി എസ് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ എല്‍ രഞ്ജിനി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ഡി ഡി കൈമാറി. ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ടിജു റെയ്ച്ചല്‍ തോമസ്, സൂപ്പര്‍വൈസര്‍ ആഷിയോ എം ദാസ് എന്നിവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ.നമ്പര്‍. 1405/2020)
date
- Log in to post comments