Skip to main content

ജോലിയ്ക്ക് ഹാജരാകാനാവാത്ത ഇതര ജില്ലാ ജീവനക്കാര്‍ കലക്ടറെ അറിയിക്കണം

ലോക്ക് ഡൗണ്‍ കാരണം വാഹന അസൗകര്യത്താല്‍ മറ്റ് ജില്ലകളില്‍ ജോലിക്ക് എത്താനാവാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ജില്ലാ കലക്ടര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. വിവരം ഓഫീസ് മേലധികാരിയെ അറിയിച്ച് അനുവാദം വാങ്ങിയ ശേഷമായിരിക്കണം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഓഫീസുകളില്‍ എത്താന്‍ കഴിയുന്നവര്‍ സാധ്യമായ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉള്‍പ്പടെ സ്വീകരിക്കണം. മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍ അതത് ഓഫീസുകളില്‍ എത്താന്‍ ശ്രമിക്കണം. സാധ്യമാകാത്തവരാണ് ജില്ലാ കലക്ടറെ വിവരം അറിയിക്കേണ്ടത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1418/2020)

 

date