Post Category
കോവിഡ് പ്രതിരോധ സന്ദേശവുമായി മതിലുകളില്‍ കാര്‍ട്ടൂണുകള്‍ നിറയും
കോവിഡ് 19 പ്രതിരോധ സന്ദേശങ്ങള്‍ കാര്‍ട്ടൂര്‍ രൂപത്തില്‍ ഇനി മതിലുകളില്‍ നിറയും. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയ്കുതാഭിമുഖത്തിലാണ് പദ്ധതി. കാര്‍ട്ടൂണ്‍ രചനയുടെ ഉദ്ഘാടനം ഇന്ന് (മെയ് 20) ഉച്ചയ്ക്ക് 12.30 ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍വഹിക്കും. കൊല്ലം താലൂക്കാഫീസ് കോമ്പൗണ്ടിന്റെ തെക്കു ഭാഗത്തുള്ള മതിലില്‍ കാര്‍ട്ടൂണ്‍ വരച്ചാണ് തുടക്കം കുറിക്കുക. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കാര്‍ട്ടൂണുകള്‍ വരയ്ക്കും.
(പി.ആര്‍.കെ.നമ്പര്‍. 1420/2020)
date
- Log in to post comments