Skip to main content

ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവര്‍ വിവരം നല്‍കണം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി തിരികെ പോകാന്‍ കഴിയാതിരുന്നവരില്‍ തിരിച്ചു പോകേണ്ടവര്‍ യാത്രാവിവരം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. 1077 എന്ന ടോള്‍ ഫ്രീ നമ്പരിലോ deockollam@gmail.com  എന്ന ഇ-മെയിലിലോ പോകുന്നവരുടെ മൊബൈയില്‍ നമ്പര്‍, പോകേണ്ട സ്ഥലത്തെ വിലാസം, ജില്ല, പോകേണ്ട സംസ്ഥാനം, ഇവിടുത്തെ വിലാസം എന്നിവ ഉടന്‍ തന്നെ അറിയിക്കണം. നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ മായിരിക്കണം.  
(പി.ആര്‍.കെ നമ്പര്‍ 1571/2020)

 

date