Post Category
ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഹോട്ടല്‍, ബേക്കറി, ബോര്‍മ, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി29 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി.
പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ സൂക്ഷിച്ചിട്ടില്ല, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കളര്‍ ചേര്‍ക്കല്‍, എണ്ണയില്‍ വറുത്ത ഭക്ഷണ സാധനങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞു നല്‍കല്‍, ഹോട്ടല്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല, ജീവനക്കാര്‍ ഗൗസും മാസ്‌കും ധരിക്കാതെ ജോലി ചെയ്യല്‍, ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്താത്ത ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പന, കാലാവധി കഴിഞ്ഞ പാല്‍ ഫ്രീസറില്‍ സൂക്ഷിക്കുക തുടങ്ങിയ ന്യൂനതകളാണ് കണ്ടെത്തിയത്.
(പി.ആര്‍.കെ നമ്പര്‍ 1654/2020)
date
- Log in to post comments