കയറാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി എം.എം.മണി നിര്‍വഹിക്കും
അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ കയറാടിയില്‍ പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഇന്ന് (ജൂലൈ 29) ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായി നിര്‍വഹിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. ഉത്തരമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ എം.എ. ടെന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. സുകുമാരന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതിയംഗം ഗീത ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അയിലൂര്‍ ഗ്രാമപഞ്ചായത്ത് തനത്, പ്ലാന്‍ ഫണ്ടുകളിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ വില്ലേജോഫീസ് കെട്ടിടത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസായി പുതുക്കി നിര്‍മ്മിച്ചത്.
- Log in to post comments