Post Category
അധ്യാപക ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുളള മലമ്പുഴ ആശ്രമം സ്കൂളില്‍ വിവിധ അധ്യാപക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. താത്പര്യമുളളവര്‍ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമുളള അപേക്ഷ മാര്‍ച്ച് 15 വൈകിട്ട് നാലിനകം ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ നല്‍കണം. കൂടിക്കാഴ്ചയുടേയും യോഗ്യതയുടേയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍ - 0491 2815894.
date
- Log in to post comments