Post Category
നവകേരളീയം കുടിശിക നിവാരണം : ആനുകൂല്യം 25 വരെ
സഹകരണ ബാങ്കുകളിലെ കുടിശിക കുറയ്ക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് സഹകരണ സ്ഥാപനങ്ങളെ കുടിശിക രഹിത സ്ഥാപനങ്ങളായി മാറ്റുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളീയം കുടിശിക നിവാരണ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ഈ മാസം 25 വരെ ലഭിക്കും. 2017 ഡിസംബര്‍ 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിനായി പരിഗണിക്കും. മരണപ്പെട്ടവര്‍, രോഗബാധിതരായിട്ടുള്ളവര്, രോഗബാധിതരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ വായ്പകള്‍ക്ക് പദ്ധതിപ്രകാരം പരമാവധി ഇളവുകള്‍ ലഭിക്കും. വായ്പകള്‍ ഇളവുകളോടെ തീര്‍പ്പാക്കുന്നതിന് കുടിശികയുള്ള എല്ലാവരും നിശ്ചിത തീയതിക്കകം സഹകരണ സംഘങ്ങളെ സമീപിക്കണമെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments