Post Category
അഭയകിരണം- ധനസഹായത്തിന് അപേക്ഷിക്കാം
അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരും ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നതിനുള്ള ധനസഹായമാണ് നല്‍കുന്നത്. സംരക്ഷണം നല്കുന്ന ബന്ധുവിന്റേയും സ്ത്രീയുടേയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ ശിശു വികസന ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അങ്കണവാടി വര്‍ക്കറെ സമീപിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20.
date
- Log in to post comments