Post Category
തിരുവനന്തപുരത്ത് 513 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 747 പേർക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് (26 ഒക്ടോബർ 2020) 513 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 747 പേർ രോഗമുക്തരായി. നിലവിൽ 8,835 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 359 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 14 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,655 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,143 പേർ വീടുകളിലും 183 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,508 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
date
- Log in to post comments