Skip to main content

എറണാകുളം അറിയിപ്പുകള്‍ -1

താത്കാലിക ഒഴിവ്
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുളള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ന്യൂട്രീഷ്യന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡയറ്റ് കൗണ്‍സിലിംഗിലുളള പരിചയം മുതലായവ. പ്രായപരിധി 25-45. ദിവസവേതനം 500 രൂപ (ആഴ്ചയില്‍ രണ്ട് ദിവസം). അപേക്ഷാ ഫോമുകള്‍ ഐ.സി.ഡി.എസ് ബ്ലോക്ക് ഓഫീസുകളിലോ shorturl.at/emHJX എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ഫോമിനോടൊപ്പം സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍   പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം–682030 വിലാസത്തിലോ, sampushtakeralamernakulam@gmail.com എന്ന ഇമെയിലിലോ 2020 നവംബര്‍ മൂന്നിനു വൈകിട്ട് മൂന്നിനു മുമ്പായി ലഭ്യമാക്കണം.  ഫോണ്‍: 0484 2423934.
വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടക്ക് മുകളില്‍ കാണിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ അന്വേഷിക്കാവുന്നതാണ്.

കരാര്‍ നിയമനം
കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഏഴ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്-രണ്ട് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓഫീസ്് അറ്റന്‍ഡന്റ്- പ്ലസ് ടു/തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ക്ക് principal@maharajas.ac.in വെബ്‌സൈറ്റിലും 0484-2352838, 2363038 നമ്പരിലും അറിയാം.

എന്റെ ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള ഖാദി വ്യവസായ ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസ് വഴി ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമ വ്യവസായ പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് പരമാവധി വായ്പയായ അഞ്ച് രൂപയുടെ 25 മുതല്‍ 40 ശതമാനം വരെ സബ്‌സിഡി അനുവദിക്കും. അപേക്ഷ ഫോറം തികച്ചും സൗജന്യമായ ഖാദി ബോര്‍ഡിന്റെ എറണാകുളം കലൂരിലുളള ജില്ല ഓഫീസില്‍ ലഭിക്കും.  

date