Skip to main content

അപേക്ഷ ക്ഷണിച്ചു

ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍(സ്‌കെയില്‍ 55350-101400) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍/റീ എംപ്ലോയ്‌മെന്റ് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍വകലാശാലാ/ സ്വയംഭരണ/പൊതുമേഖലാ സര്‍വ്വീസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരോ, സമാന സര്‍വ്വീസിലെ സമാന തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കോ അപേക്ഷിക്കാം. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും സര്‍ക്കാര്‍/സര്‍വകലാശാല/സ്വയംഭരണ/പൊതുമേഖലാ സര്‍വ്വീസില്‍ ഡിസൈനിംഗ്, കണ്ടസ്ട്രക്ഷന്‍ പ്രവര്‍ത്തികളില്‍ കുറഞ്ഞത് 15 വര്‍ഷത്തെ സേവന പരിചയം. ഡെപ്യൂട്ടേഷന്‍- വിജ്ഞാപന തിയ്യതിയില്‍ 53 വയസ്സ് കവിയരുത്. റീ-എംപ്ലോയ്‌മെന്റ്-വിജ്ഞാപന തിയ്യതിയില്‍ 57 വയസ്സ് കവിയരുത്. ബയോഡേറ്റ, സ്റ്റേറ്റ്‌മെന്റ് 144 എന്നിവ സഹിതമുള്ള ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയിരിക്കണം. റീ-എംപ്ലോയ്‌മെന്റ് അപേക്ഷകളില്‍ പെന്‍ഷന്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാസാല, മെഡിക്കല്‍ കോളേജ് പി.ഓ-680596 എന്ന വിലാസത്തില്‍ നവംബര്‍ 16നകം ലഭിക്കണം.

date