Post Category
യാത്രാക്ലേശത്തിന് അറുതി; താഴശ്ശേരി - സുനേന നഗർ - പനാമ റോഡിൻ്റെ നിർമാണം ആരംഭിച്ചു
ഗുരുവായൂർ നഗരസഭ താഴശ്ശേരി - സുനേന നഗർ - പനാമ റോഡിൻ്റെ നിർമാണോദ്ഘാടനം കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവഹിച്ചു മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രദേശത്തെ ഏറ്റവും കൂടുതൽ ജനങ്ങൾക്ക് ഉപയോഗപ്രദമായ റോഡിൻ്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം എ ഷാഹിന, ടി എസ് ഷെനിൽ, മുൻ ചെയർമാൻ ടി ടി ശിവദാസ്, കൗൺസിലർമാരായ ശ്രീന സുവീഷ്, ബഷീർ പൂക്കോട്, ഹബീബ് നാറാണത്ത് എന്നിവർ പങ്കെടുത്തു.
date
- Log in to post comments