Skip to main content

ജല ജീവൻ മിഷൻ പദ്ധതിക്ക് കൊടകരയിൽ തുടക്കം

ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് കൊടകരയിൽ തുടക്കം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രസാദൻ ഉദ്ഘാടനം നിർവഹിച്ചു. 3.40 കോടി രൂപ ചെലവിൽ 1976 കുടിവെള്ള കണക്ഷനുകൾ നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 75% പഞ്ചായത്തിന്റെ 15%  ഉപഭോക്താക്കളുടെ 10%  എന്നിങ്ങനെയാണ് പദ്ധതി വിഹിതം. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എസ് സുധ, പഞ്ചായത്ത്‌ അംഗങ്ങളായ ഇ എൻ പാപ്പച്ചൻ, മിനി ദാസൻ, ഓവർ സിയർ സി എൻ ലിഷ, എ ഇ വാസുദേവൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു.

date