Post Category
ഐരാണിക്കുളം ഗവ ഹയര്‍സെക്കൻ്ററി സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം
ഐരാണിക്കുളം ഗവ ഹയര്‍സെക്കൻ്ററി സ്കൂളിലെ പുതിയ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഓൺലൈലൈനായി നിർവഹിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം അക്കാദമിക മികവിലും പൊതു വിദ്യാലയങ്ങൾ മുന്നിട്ട് നിൽ ക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അധ്യാപകരുടെ ഭാഗത്ത് നിന്നും നല്ല സഹകരണം ഉറപ്പാക്കണം. വി ആർ സുനിൽ കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.2019-20 ലെ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് ഹൈ സ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നത്. ഇരുനിലകളിലായി 5741 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം പണി പൂർത്തീകരിക്കുക. ആറു ക്ലാസ്സ് റൂം, സ്റ്റാഫ് റൂം, ശുചിമുറി, ഓഫീസ് റൂം, വരാന്ത എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
date
- Log in to post comments