Post Category
സോളാർ പവേർഡ് പബ്ലിക്ക് ഇലക്ട്രിക്ക് ചാർജ്ജിങ് സ്റ്റേഷനുകൾ ആരംഭിക്കും
ആലപ്പുഴ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായ അനെർട്ട് ജില്ലയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ചാർജ്ജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ സ്ഥലം കണ്ടെത്താനുള്ള തയ്യാറെടുപ്പില്‍. സോളാർ പവേർഡ് പബ്ലിക്ക് ഇലക്ട്രിക്ക് ചാർജ്ജിങ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. ജില്ലയിൽ മെഷീനുകൾ അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയെങ്കിലും ആവശ്യമായ സ്ഥലസൗകര്യം ലഭ്യമായിട്ടില്ല. സ്റ്റേഷനുകൾക്കായി സർക്കാർ സ്ഥലത്ത് അനെർട്ട് മെഷീനുകൾ സ്ഥാപിക്കും. യൂണിറ്റിന് 70 പൈസ സ്ഥല ഉടമയ്ക്ക് ലഭിക്കും. അഞ്ച് സ്റ്റേഷനുകൾ ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഒരെണ്ണം തുടങ്ങും. കളക്ടറേറ്റിലും ഒരുസ്റ്റേഷൻ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഒരേസമയം ഒരുസ്റ്റേഷനിൽ മൂന്ന് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് സാധിക്കും. താല്പര്യമുള്ള വകുപ്പ് മേധാവികൾ അനെർട്ട് ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2235591, 9188119404.
date
- Log in to post comments