വലപ്പാട് കഴിമ്പ്രത്ത് ഒരു കോടി രൂപയുടെ പദ്ധതികള്‍
വലപ്പാട് കഴിമ്പ്രം പ്രദേശത്ത് പതിമൂന്നാം വാര്‍ഡില്‍ ഒരു കോടി 5 ലക്ഷം രൂപയുടെ 4 പദ്ധതികള്‍. ഗ്രാമ പഞ്ചായത്ത് പ്രളയ ദുരിതാശ്വാസ ഫണ്ട് 10 ലക്ഷവും മൈനര്‍ ഇറിഗേഷന്‍ ഫണ്ട് 30 ലക്ഷവും ഉപയോഗിച്ച് കഴിമ്പ്രം പനച്ചിചുവട് അറപ്പ കെട്ടി സംരക്ഷിച്ച് സ്യൂയിസ് വാല്‍വ് നിര്‍മ്മിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്മാന് പി.എസ് ഷജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഐ.വി. സുന്ദരന്‍, പി.ബി. കണ്ണന്, പഞ്ചായത്ത് അസി.എഞ്ചിനീയര്‍ ആശ, ടി.എസ്. മധു, പി.എസ്. നിമോദ്, കെ.വി. രാജന്, വി.വി. സജീവന്, കെ.വി. സന്ധ്യ , പ്രില്ല സുധി, കെ.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു. 15 ലക്ഷം ചെലവില്‍ നിര്‍മിച്ച വയോജനങ്ങള്‍ക്കുള്ള വിശ്രമകേന്ദ്രം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. കഴിമ്പ്രം പ്രദേശത്തെ നെടിയിരിപ്പില്‍ സുരേന്ദ്രന് മാതാപിതാക്കളായ നെടിയിരിപ്പില്‍ കൃഷ്ണന്‍കുട്ടി ദേവകി ദമ്പതികളുടെ സ്മരണക്കായി വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിന് 5 സെന്റ് സ്ഥലം വിട്ടു കൊടുത്തത്. നവംബര്‍ 4ന് 40 ലക്ഷം ചെലവില്‍ കഴിമ്പ്രം ബീച്ച് വികസനത്തിന്റെ ഭാഗമായി പണി തീര്‍ത്ത നടപ്പാതയും വിശ്രമകേന്ദ്രവും നാടിന് സമര്‍പ്പിക്കും. ഓപ്പണ്‍ ഫിറ്റ്നസ് കേന്ദ്രവും ഇരിപ്പിടങ്ങളും മനോഹരമായ എല്‍.ഇ.ഡി ലൈറ്റിങ് സംവിധാനവും ടോയ്ലെറ്റ് കോംപ്ലക്സിന്റെ നിര്‍മ്മാണവും കഴിമ്പ്രം ബീച്ച് വികസന പദ്ധതിയില്‍ ഉള്‍പ്പെടും. നവംബര്‍ 5ന് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം ചെലവഴിച്ച് തീരദേശ റോഡായ നന്മ റോഡിന്റെ ബാക്കി ഭാഗം ടൈല്‍ വിരിക്കുന്ന നിര്‍മാണം ആരംഭിക്കുമെന്നും ഉദ്ഘാടന പരിപാടികളെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്നും സ്ഥിരം സമിതി ചെയര്മാന് പി.എസ്. ഷജിത്ത് അറിയിച്ചു.
- Log in to post comments